വഴിയെഴുത്തുകള്
ജീവിത യാത്രയില്‍ മനസ്സിനെ തലോടുന്ന വരികള്‍ എഴുതുവാന്‍ ഒരു ചുവര്.
Thursday, December 26, 2013
Saturday, August 24, 2013
Wednesday, May 29, 2013
കാന്‍സര്‍ എന്ന മാഹാ "വിപത്ത്"
കാന്‍സര്‍ എന്ന മാഹാ വിപത്ത്............ മനുഷ്യനെ കാര്‍ന്നു
തിന്നുന്ന വിപത്ത്. ഒരു രോഗം എന്നതില്‍ ഉപരി ഇതൊരു മാനസിക പ്രശ്നമാണ് എന്ന് പറയാതെ
വയ്യ. കാരണം രോഗം ഉണ്ട് എന്ന് അറിയുന്ന മാത്രയില്‍എല്ലാം തകര്‍ന്നു എന്ന് മനസിനെ
ഒരായിരം തവണ പറഞ്ഞു പഠിപ്പിച്ചു രോഗത്തിലേയ്ക്ക് വീണ്ടും വീണ്ടും കൈപിടിച്ചു
കയറ്റുന്ന സാദാരണ അനുഭവങ്ങള്‍ നമുക്ക് ചുറ്റുംകാണാന്‍ കഴിയും. ഞാന്‍
മരണത്തിലേയ്ക്ക്പോകുന്നു എന്ന് മനസിലാക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ...അതാണ് കാന്‍സര്‍
എന്ന് നമുക്ക് കണക്ക്കൂട്ടാം. എല്ലാം സുഖങ്ങളും ലോകം എന്നാ മഹാ സമ്പന്നതയില്‍
അനുഭവിച്ചു ജീവിക്കുന്ന ആര്‍ക്കും മരണത്തെ മുന്നില്‍ കണ്ടു ജീവിക്കാനാവില്ല
എന്നതാണ് സത്യം. എങ്കിലും അതിനെ അതിജീവിച്ചു മുന്നേറുന്ന സഹന ജീവികളും ഉണ്ട്
നമ്മുടെ ഇടക്ക്...
എനിക്ക് രോഗം ഉണ്ട് എന്ന് അറിയുമ്പോള്‍ അവനെ, സ്വന്തം
സഹജീവികളില്‍ നിന്നുള്ള സമീപനം ആകാം ചിലപ്പോള്‍ വേദനിപ്പിക്കുന്നതും, എല്ലാം തീര്‍ന്നു
എന്ന ഒരു തലത്തിലേയ്ക്ക് മനസ് എത്താനുള്ള കാരണവും...?? അതെ എന്ന് ഞാന്‍ തീര്‍ച്ചയായും
പറയും.. ഞാന്‍ ഒരു രോഗിയാണ് എന്ന് നൂറു തവണ മനസ്സില്‍ പറഞ്ഞാല്‍ ഏതു മനുഷ്യനും ഒരു
രോഗിയായ് (ഞാന്‍ “രോഗി”
എന്ന് മാറ്റി “സഹോദരര്‍”
എന്ന് വിളിക്കുന്നു...) മാറാം... സ്വന്തം മനസ്സില്‍ എനിക്ക് ഒന്നുമില്ല ഞാന്‍ പൂര്‍ണ
ആരോഗ്യവാനായ ഒരു മനുഷ്യനാണ് എന്ന് പഠിപ്പിക്കലാണ് കാന്‍സര്‍ അതിജീവിക്കാനുള്ള
ആദ്യത്തെ കാല്‍വെയ്പ്പ്.
“Sympathy” എന്ന വാക്കിന്
ഒരുപാട് മാനങ്ങള്‍ കൊടുക്കുന്ന ഈ സമൂഹത്തില്‍, കരുണയോടെ ആ സഹോദരരോട് പെരുമാറുക
എന്നതാണ് അടുത്തതും ഏറ്റവും മാന്യമായ മാനുഷീക മൂല്യം. അന്ന് വരെ ആയിരുന്ന അതേ
അവസ്ഥയിലൂടെ അവരെ വ്യാപരിക്കാന്‍ സമ്മതിക്കുക. അവരുടെ എല്ലാ പ്രവര്‍ത്തന
മണ്ഡലങ്ങളിലും അവരെ വ്യാപരിക്കാന്‍ സമ്മതിക്കുക. അവനെ തള്ളിപറയുന്ന നിന്റെ നമ്മുടെ
മനസ്സില്‍ അല്ലെ അതിലേറെ കാന്‍സര്‍....?
നമുക്ക് ഒരുപാട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം...
ശരീര വ്യാധി ചികില്‍സിച്ചാല്‍ മാറും, പക്ഷേ മാനസിക വ്യാധി
നീ എവിടെ പോയാലും നമ്മുടെ കൂടെ ഉണ്ടാകും.. നിശ്ചയം.
നമുക്ക് പ്രാര്‍ഥിക്കാം നമ്മളില്‍ ആര്‍ക്കും മാനസീക കാന്‍സര്‍ ഇല്ലാതിരിക്കട്ടെ എന്ന്.....
എത്ര വര്‍ണ്ണിച്ചാല്‍ മതിയാകുമോ എന്‍റെ
ചിത്ര കലാകാരന്‍ ദൈവമേ...
മാത്ര പൊഴിയാതെ തുളുമ്പുമാ മധുവിന്‍റെ
പാത്രത്തിലെ പോലെ എന്നുമാ സ്നേഹമേ...
ഓടി നടക്കുന്ന പിഞ്ചു കിടാവിനെ
മാടി വിളിക്കുന്ന ശലഭത്തിന്‍ ഭംഗിപോല്‍
കൂടെ നടന്നെന്‍റെ മാനസേ നിത്യവും
ആടലകത്തുന്ന കാരുണ്യപൂര്ണനേആദം-ഹവ്വാമാരുടെ കുടുംബേതിഹാസം
പ്രിയ
സുഹ്രത്തുക്കളെ,
ഒരുപാട്
ചിന്തിപ്പിക്കുകയും അതെ സമയം വെത്യസ്തമായ രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടുകയും
ചെയ്യാവുന്ന ഒരു കുടുബം - ആദം, ഹവ്വ – തെറ്റ്
ചെയ്തു നിപതിക്കുകയും ആ തെറ്റില്‍ നിന്ന് ഉയര്‍ത്ത് എണീക്കുവാന്‍ സ്വയമേ
സാധിക്കാതെ ദൈവ പുത്രന്‍ സ്വയം ബലിയായ് തീര്‍ന്നു മോചിതമാക്കിയ കുടുംബം. ആ
കുടുംബത്തിലെ മക്കളായ നമ്മള്‍, ഇന്ന് നമ്മുടെ കുടുബത്തില്‍ കാണുന്ന എല്ലാ നന്മ തിന്മകളും താഴെ കാണുന്ന
ചെറിയ കഥാ ഭാഗത്ത് നിങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ സാദിക്കും
ആദം-ഹവ്വാമാരുടെ
പതനത്തിന്റെ കഥ പരമ്പാരാഗതശൈലിയിൽ നിന്ന് മൗലികമായ വ്യത്യസ്ഥതകളുള്ള ഒരു പുതിയതരം
ഇതിഹാസമാണ്: അതൊരു കുടുംബേതിഹാസമാണ്. പാപത്തിൽ നിപതിക്കുന്നതിനു മുൻപേതന്നെ
ശാരീരികവേഴ്ച പുലർത്തുന്നവരായി ആദം-ഹവ്വാമാരെ ക്രിസ്തീയസാഹിത്യത്തിൽ ആദ്യം അവതരിപ്പിച്ചത്
മിൽട്ടനാണ്. അഭിനിവേശങ്ങളും വ്യത്യസ്ഥമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം
അവരെ ചിത്രീകരിക്കുന്നത്. ഹവ്വായെ സാത്താൻ പ്രലോഭിപ്പിക്കുന്നത് തന്റെ നയചാതുര്യം
ഉപയോഗിച്ച് അവളുടെ വൻഭാവം മുതലെടുത്താണ്. അവൾ പാപം ചെയ്തു എന്നു മനസ്സിലാക്കിയ
ആദം അറിഞ്ഞുകൊണ്ടു തന്നെ അതേ തെറ്റു ചെയ്യുന്നു. ഒരേ മാംസത്തിൽ നിന്ന്
ഉരുവാക്കപ്പെട്ടവരെന്ന നിലയിൽ തങ്ങളിരുവരും പരസ്പരബന്ധിതരാകയാൽ, അവൾ മരിക്കുമ്പോൾ താനും മരിക്കണം
എന്നായിരുന്നു അയാളുടെ ന്യായവാദം. മിൽട്ടന്റെ ഈ ചിത്രീകരണത്തിൽ ആദം ഒരു
നായകപാത്രവും(heroic figure) ഒപ്പം, പൂർണ്ണമായ അറിവോടെ തിന്മചെയ്യുന്ന വലിയ
പാപിയും ആയിത്തീരുന്നു.
വിലക്കപ്പെട്ട
കനിതിന്നതിനു ശേഷം ആദവും ഹവ്വായും ഇണചേർന്നു. അവരുടെ വിഷയലിപ്തമായ ആദ്യത്തെ
വേഴ്ചയായിരുന്നു അത്. കനിയുടെ ഗുണത്തികവിനെക്കുറിച്ചുള്ള സാത്താന്റെ അവകാശവാദം
സത്യമായിരുന്നെന്ന് അപ്പോൾ ആദത്തിനു തോന്നി. എന്നാൽ താമസിയാതെ നിദ്രയിലായ അവരെ
ഭീകരസ്വപ്നങ്ങൾ വലച്ചു. ഉണർച്ചയിൽ അവർക്ക് ആദ്യമായി കുറ്റബോധവും ലജ്ജയും
അനുഭവപ്പെട്ടു. ദൈവത്തിനെതിരെ തങ്ങൾ മഹാപാപം ചെയ്തു എന്നു തിരിച്ചറിഞ്ഞ അവർ അതോടെ
പരസ്പരം കുറ്റാരോപണം നടത്താൻ തുടങ്ങി.
എന്നാൽ ഹവ്വായുടെ അനുനയശ്രമം ആ ആദിദമ്പതിമാരെ ഒരു തരം
രമ്യതയിൽ എത്തിച്ചു. യാചനയിൽ മടങ്ങിയ മുട്ടുമായി ദൈവത്തെ സമീപിക്കാൻ ആദത്തെ
പ്രേരിപ്പിച്ചതും ഹവ്വയായിരുന്നു. ദൈവകൃപനേടിയ ആദം, ഒരു മാലാഖയുടെ അകമ്പടിയോടെ നടത്തിയ സങ്കല്പയാത്രയിൽ
തന്റെ സന്തതികളായ മനുഷ്യർ ചെയ്യാനിരിക്കുന്ന പാപങ്ങളും അതിനു ശിക്ഷയായി
വരാനിരിക്കുന്ന ജലപ്രളയത്തിന്റെ ഭീകരതയും ദർശിച്ചു. ദൈവം വിലക്കിയിരുന്ന കനി തിന്ന
താൻ ഭൂമിയിൽ വരുത്തിവച്ച തിന്മയുടെ വലിപ്പം അറിഞ്ഞു ആദം ദുഖിച്ചു. എന്നാൽ അതേ
ദർശനത്തിൽ യേശുക്രിസ്തു വഴി വരാനിരിക്കുന്ന രക്ഷയുടെ സാധ്യത കണ്ട് അയാൾ ആശ്വസിച്ചു. തുടർന്ന്
മുഖ്യദൂതനായ മിഖായേൽ അവരെ ഭൗമികപറുദീസയായ ഏദേൻ തോട്ടത്തിൽ നിന്നു
ബഹിഷ്കരിക്കുന്നു. "ദൂരദേശത്ത്, തനിക്കുള്ളിൽ
തന്നെ പറുദീസ കണ്ടെത്താൻ" (A
paradise within thee, happier far) ആണ് മിഖായേൽ ആദത്തെ ഉപദേശിച്ചത്. ഏദേൻ
തോട്ടത്തിൽ അവരുടെ പിതാവായി മുന്നിൽ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ടിരുന്ന ദൈവം
അതോടെ അവർക്കു നഷ്ടപ്പെട്ടു. സർവവ്യാപിയായ ദൈവവുമായുള്ള അവരുടെ സംസർഗ്ഗം
അവ്യക്തവും ദൂരസ്ഥവുമായി പരിണമിച്ചു.
ഇന്ന് നാം ദൈവത്തെ തിരയുന്നു... എവിടെ
എന്നറിയാതെ.. അവ്യക്തവും
ദൂരസ്ഥവുമായി നില
നില്‍ക്കുന്ന ദൈവത്തെ കാണാം – എവിടെ??
സ്വന്തംമനസിലേയ്ക്ക്
നോക്കൂ.. അവിടെ കാണുന്നില്ലേ ദൈവത്തെ നമ്മള്‍??
സഹോദരന്‍റെ മനസിലോ ?? ശ്രമിച്ചു നോക്കൂ..
ചാറ്റിംഗ് ഒരു ചീറ്റിഗ്
രണ്ടു അപരിചിതര്‍ ചാറ്റില്‍ കണ്ടുമുട്ടി.
ഒന്നാമന്‍: ഹലോ...
രണ്ടാമന്‍: എസ് ഹല്ലോ
ഒന്നാമന്‍ : ആരാ...?
രണ്ടാമന്‍: നിങ്ങള്‍ എന്നോട് ഹലോ വെച്ചിട്ട് ഞാന്‍ അരാ
എന്നോ? ശെടാ..ഇത് കൊള്ളാമല്ലോ??
ഒന്നാമന്‍: എനിക്ക് ഇഷ്ടം പോലെ സംസാരിക്കാന്‍ വേണ്ടിയാ ഞാന്‍
ചാറ്റില്‍ ഇരികുന്നത്...!
രണ്ടാമന്‍: ആ ഇഷ്ടം എന്നോട് വേണ്ട...
ഒന്നാമന്‍: അതെന്താ ആ ഇഷ്ടം വേണ്ടാത്തത്?? ഇയാള്‍ക്ക്
ഇഷ്ടങ്ങള്‍ ഒന്നും ഇല്ലേ?
രണ്ടാമന്‍: ആഹാ.. ഞാന്‍ ഇവിടെ കുറച്ചു തിരക്കിലാ.. എന്നെ
ശല്യപ്പെടുത്തരുത്..
ഒന്നാമന്‍: ഞാന്‍ ചാറ്റ് ചെയ്യാന്‍ വന്നതാ. അല്ലാതെ ശല്യപ്പെടുത്താന്‍
വന്നതല്ല. ഇഷ്ടം ആണെല്‍, പേര് പറയൂ..
രണ്ടാമന്‍: എനിക്ക് പേര് ഇല്ലാ ....ഒന്ന് പോയേ.. ബൈ...
ഒന്നാമന്‍ : അങനെ അങ്ങ് പോകാനല്ല ഞാന്‍ വന്നത് . ഒന്ന്
സംസാരിച്ചിട്ടു പോകൂ.
രണ്ടാമന്‍: ഡോ .. തന്നോടല്ലേ പറഞ്ഞെത് ചൊറിഞ്ഞോണ്ട് വരരുത്
എന്ന്.. ഞാന്‍ കുറച്ചു തിരക്കിലാ..
ഒന്നാമന്‍: എന്നെ താന്‍ എന്ന് വിളിക്കല്ലേ...!
രണ്ടാമന്‍: എന്നാ സുഗുണാ.. എന്ന് വിളിക്കാം... ശെടാ..
ഇവനാര്???
ഒന്നാമന്‍ : അങ്ങനെ വിളിച്ചാല്‍ നിന്നെ കൊല്ലും ഞാന്‍...
രണ്ടാമന്‍: കൊല്ലുമെന്നോ???
ഒന്നാമന്‍: അതെ കൊല്ലും...!
രണ്ടാമന്‍: ഓഹോ.. ങാ.. ഇത് ചാറ്റ് അല്ലേ, ആര്‍ക്കും എന്തും
പറയാം.. നിന്നോട് സംസാരിക്കാന്‍ ഞാന്‍ ഇല്ലാ. ബൈ...
നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ് മാറിയ ആര്‍ക്കും പ്രേയോജേനമില്ലാത്ത ഈ ചാറ്റിങ് എന്ന
ചീറ്റിംഗ് എന്തിനു വേണ്ടി?
മുഖത്ത് നോക്കി സംസാരിച്ചു, എതിരെ നില്‍ക്കുന്ന ആളുടെ മനസ്സില്‍
ഉള്ള പ്രതികരണം മുഖത്ത് നിന്ന് മനസ്സിലാക്കി നല്ല നല്ല കൂട്ടുകാരെ
കണ്ടുപിടിക്കുന്ന നമ്മുടെ ആ പഴയ കാലം നമ്മള്‍ മറന്നത് കാല്പനികതയുടെ ഭാഗമാണോ?
ചാറ്റില്‍ കൂടി മാത്രം കൂട്ടുകാരെ കണ്ടുപിടിക്കുന്ന നമ്മുടെ
പുതിയ തലമുറ ആരുടേം മുഖത്തു നോക്കാതെ സംസാരിച്ചു പഠിച്ച് , വേദനിപ്പിക്കുന്ന
വാക്കുകള്‍ വളരെ അനായാസേന ഉപയോഗിച്ച് ശീലിച്ച്, നാളെ സ്വന്തം മാതാപിതാക്കളോട് ഇതേ വാക്കുകള്‍ പറയില്ല എന്ന് എന്താണ് നമുക്ക്
ഉറപ്പ്....?
മൂന്നോ നാലോ പേര്‍ സംസാരിക്കാന്‍ കൂടുന്ന വേദിയില്‍ തന്‍റെ
സുന്ദരിയായ മൊബൈലില്‍ (Smart Phone)
വെറ്റിലയില്‍ ചുണ്ണാമ്പു തെക്കും പോലെ തേച്ചു പിടിപിച്ചു ആര്‍ക്കും
ഒന്നും സംസാരിക്കാന്‍ ഇല്ലാതെ തല കുനിച്ചു ഇരിക്കുന്നതാണോ നമ്മുടെ സംസ്കാരം...?
പഴയ കാലത്ത് നമ്മള്‍ തമ്മില്‍ ഉണ്ടാരുന്ന മാനസികമായ അടുപ്പം
ഇന്ന് ആര്‍ക് ആരോട്?? അതിനു എല്ലാം കാരണം,
നീ സുന്ദരി ആണോ?? അതോ അത് നമ്മുടെ തന്നെ ജീവിത മാറ്റത്തിന്‍റെ കുഴപ്പമാണോ??
സ്വന്തം - റോബിന്‍ വാകത്താനം
Subscribe to:
Posts (Atom)

