Wednesday, May 29, 2013

ആദം-ഹവ്വാമാരുടെ കുടുംബേതിഹാസം‏

പ്രിയ സുഹ്രത്തുക്കളെ,
ഒരുപാട് ചിന്തിപ്പിക്കുകയും അതെ സമയം വെത്യസ്തമായ രീതിയില്‍ വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യാവുന്ന ഒരു കുടുബം  - ആദം, ഹവ്വ  തെറ്റ് ചെയ്തു നിപതിക്കുകയും ആ തെറ്റില്‍ നിന്ന് ഉയര്‍ത്ത് എണീക്കുവാന്‍ സ്വയമേ സാധിക്കാതെ ദൈവ പുത്രന്‍ സ്വയം ബലിയായ് തീര്‍ന്നു മോചിതമാക്കിയ കുടുംബം. ആ കുടുംബത്തിലെ മക്കളായ നമ്മള്‍, ഇന്ന് നമ്മുടെ കുടുബത്തില്‍ കാണുന്ന എല്ലാ നന്മ തിന്മകളും താഴെ കാണുന്ന ചെറിയ കഥാ ഭാഗത്ത് നിങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ സാദിക്കും
ആദം-ഹവ്വാമാരുടെ പതനത്തിന്റെ കഥ പരമ്പാരാഗതശൈലിയിൽ നിന്ന് മൗലികമായ വ്യത്യസ്ഥതകളുള്ള ഒരു പുതിയതരം ഇതിഹാസമാണ്‌: അതൊരു കുടുംബേതിഹാസമാണ്‌. പാപത്തിൽ നിപതിക്കുന്നതിനു മുൻപേതന്നെ ശാരീരികവേഴ്ച പുലർത്തുന്നവരായി ആദം-ഹവ്വാമാരെ ക്രിസ്തീയസാഹിത്യത്തിൽ ആദ്യം അവതരിപ്പിച്ചത് മിൽട്ടനാണ്‌. അഭിനിവേശങ്ങളും വ്യത്യസ്ഥമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ്‌ അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്‌. ഹവ്വായെ സാത്താൻ പ്രലോഭിപ്പിക്കുന്നത് തന്റെ നയചാതുര്യം ഉപയോഗിച്ച് അവളുടെ വൻ‌ഭാവം മുതലെടുത്താണ്‌. അവൾ പാപം ചെയ്തു എന്നു മനസ്സിലാക്കിയ ആദം അറിഞ്ഞുകൊണ്ടു തന്നെ അതേ തെറ്റു ചെയ്യുന്നു. ഒരേ മാംസത്തിൽ നിന്ന് ഉരുവാക്കപ്പെട്ടവരെന്ന നിലയിൽ തങ്ങളിരുവരും പരസ്പരബന്ധിതരാകയാൽ, അവൾ മരിക്കുമ്പോൾ താനും മരിക്കണം എന്നായിരുന്നു അയാളുടെ ന്യായവാദം. മിൽട്ടന്റെ ഈ ചിത്രീകരണത്തിൽ ആദം ഒരു നായകപാത്രവും(heroic figure) ഒപ്പം, പൂർണ്ണമായ അറിവോടെ തിന്മചെയ്യുന്ന വലിയ പാപിയും ആയിത്തീരുന്നു.
വിലക്കപ്പെട്ട കനിതിന്നതിനു ശേഷം ആദവും ഹവ്വായും ഇണചേർന്നു. അവരുടെ വിഷയലിപ്തമായ ആദ്യത്തെ വേഴ്ചയായിരുന്നു അത്. കനിയുടെ ഗുണത്തികവിനെക്കുറിച്ചുള്ള സാത്താന്റെ അവകാശവാദം സത്യമായിരുന്നെന്ന് അപ്പോൾ ആദത്തിനു തോന്നി. എന്നാൽ താമസിയാതെ നിദ്രയിലായ അവരെ ഭീകരസ്വപ്നങ്ങൾ വലച്ചു. ഉണർച്ചയിൽ അവർക്ക് ആദ്യമായി കുറ്റബോധവും ലജ്ജയും അനുഭവപ്പെട്ടു. ദൈവത്തിനെതിരെ തങ്ങൾ മഹാപാപം ചെയ്തു എന്നു തിരിച്ചറിഞ്ഞ അവർ അതോടെ പരസ്പരം കുറ്റാരോപണം നടത്താൻ തുടങ്ങി.
എന്നാൽ ഹവ്വായുടെ അനുനയശ്രമം ആ ആദിദമ്പതിമാരെ ഒരു തരം രമ്യതയിൽ എത്തിച്ചു. യാചനയിൽ മടങ്ങിയ മുട്ടുമായി ദൈവത്തെ സമീപിക്കാൻ ആദത്തെ പ്രേരിപ്പിച്ചതും ഹവ്വയായിരുന്നു. ദൈവകൃപനേടിയ ആദം, ഒരു മാലാഖയുടെ അകമ്പടിയോടെ നടത്തിയ സങ്കല്പയാത്രയിൽ തന്റെ സന്തതികളായ മനുഷ്യർ ചെയ്യാനിരിക്കുന്ന പാപങ്ങളും അതിനു ശിക്ഷയായി വരാനിരിക്കുന്ന ജലപ്രളയത്തിന്റെ ഭീകരതയും ദർശിച്ചു. ദൈവം വിലക്കിയിരുന്ന കനി തിന്ന താൻ ഭൂമിയിൽ വരുത്തിവച്ച തിന്മയുടെ വലിപ്പം അറിഞ്ഞു ആദം ദുഖിച്ചു. എന്നാൽ അതേ ദർശനത്തിൽ യേശുക്രിസ്തു വഴി വരാനിരിക്കുന്ന രക്ഷയുടെ സാധ്യത കണ്ട് അയാൾ ആശ്വസിച്ചു. തുടർന്ന് മുഖ്യദൂതനായ മിഖായേൽ അവരെ ഭൗമികപറുദീസയായ ഏദേൻ തോട്ടത്തിൽ നിന്നു ബഹിഷ്കരിക്കുന്നു. "ദൂരദേശത്ത്, തനിക്കുള്ളിൽ തന്നെ പറുദീസ കണ്ടെത്താൻ" (A paradise within thee, happier far) ആണ്‌ മിഖായേൽ ആദത്തെ ഉപദേശിച്ചത്. ഏദേൻ തോട്ടത്തിൽ അവരുടെ പിതാവായി മുന്നിൽ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ടിരുന്ന ദൈവം അതോടെ അവർക്കു നഷ്ടപ്പെട്ടു. സർ‌വവ്യാപിയായ ദൈവവുമായുള്ള അവരുടെ സംസർഗ്ഗം അവ്യക്തവും ദൂരസ്ഥവുമായി പരിണമിച്ചു.
ഇന്ന് നാം ദൈവത്തെ തിരയുന്നു... എവിടെ എന്നറിയാതെ.. അവ്യക്തവും ദൂരസ്ഥവുമായി നില നില്‍ക്കുന്ന ദൈവത്തെ കാണാം  എവിടെ??
 സ്വന്തംമനസിലേയ്ക്ക് നോക്കൂ.. അവിടെ കാണുന്നില്ലേ ദൈവത്തെ  നമ്മള്‍??
സഹോദരന്‍റെ മനസിലോ ?? ശ്രമിച്ചു നോക്കൂ..



No comments: