Wednesday, May 29, 2013

കാന്‍സര്‍ എന്ന മാഹാ "വിപത്ത്"

കാന്‍സര്‍ എന്ന മാഹാ വിപത്ത്............ മനുഷ്യനെ കാര്‍ന്നു തിന്നുന്ന വിപത്ത്. ഒരു രോഗം എന്നതില്‍ ഉപരി ഇതൊരു മാനസിക പ്രശ്നമാണ് എന്ന് പറയാതെ വയ്യ. കാരണം രോഗം ഉണ്ട് എന്ന് അറിയുന്ന മാത്രയില്‍എല്ലാം തകര്‍ന്നു എന്ന് മനസിനെ ഒരായിരം തവണ പറഞ്ഞു പഠിപ്പിച്ചു രോഗത്തിലേയ്ക്ക് വീണ്ടും വീണ്ടും കൈപിടിച്ചു കയറ്റുന്ന സാദാരണ അനുഭവങ്ങള്‍ നമുക്ക് ചുറ്റുംകാണാന്‍ കഴിയും. ഞാന്‍ മരണത്തിലേയ്ക്ക്പോകുന്നു എന്ന് മനസിലാക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ...അതാണ് കാന്‍സര്‍ എന്ന് നമുക്ക് കണക്ക്കൂട്ടാം. എല്ലാം സുഖങ്ങളും ലോകം എന്നാ മഹാ സമ്പന്നതയില്‍ അനുഭവിച്ചു ജീവിക്കുന്ന ആര്‍ക്കും മരണത്തെ മുന്നില്‍ കണ്ടു ജീവിക്കാനാവില്ല എന്നതാണ് സത്യം. എങ്കിലും അതിനെ അതിജീവിച്ചു മുന്നേറുന്ന സഹന ജീവികളും ഉണ്ട് നമ്മുടെ ഇടക്ക്...

എനിക്ക് രോഗം ഉണ്ട് എന്ന് അറിയുമ്പോള്‍ അവനെ, സ്വന്തം സഹജീവികളില്‍ നിന്നുള്ള സമീപനം ആകാം ചിലപ്പോള്‍ വേദനിപ്പിക്കുന്നതും, എല്ലാം തീര്‍ന്നു എന്ന ഒരു തലത്തിലേയ്ക്ക് മനസ് എത്താനുള്ള കാരണവും...?? അതെ എന്ന് ഞാന്‍ തീര്‍ച്ചയായും പറയും.. ഞാന്‍ ഒരു രോഗിയാണ്‌ എന്ന് നൂറു തവണ മനസ്സില്‍ പറഞ്ഞാല്‍ ഏതു മനുഷ്യനും ഒരു രോഗിയായ് (ഞാന്‍ രോഗി എന്ന് മാറ്റി സഹോദരര്‍ എന്ന് വിളിക്കുന്നു...) മാറാം... സ്വന്തം മനസ്സില്‍ എനിക്ക് ഒന്നുമില്ല ഞാന്‍ പൂര്‍ണ ആരോഗ്യവാനായ ഒരു മനുഷ്യനാണ് എന്ന് പഠിപ്പിക്കലാണ് കാന്‍സര്‍ അതിജീവിക്കാനുള്ള ആദ്യത്തെ കാല്‍വെയ്പ്പ്.

Sympathy എന്ന വാക്കിന് ഒരുപാട് മാനങ്ങള്‍ കൊടുക്കുന്ന ഈ സമൂഹത്തില്‍, കരുണയോടെ ആ സഹോദരരോട് പെരുമാറുക എന്നതാണ് അടുത്തതും ഏറ്റവും മാന്യമായ മാനുഷീക മൂല്യം. അന്ന് വരെ ആയിരുന്ന അതേ അവസ്ഥയിലൂടെ അവരെ വ്യാപരിക്കാന്‍ സമ്മതിക്കുക. അവരുടെ എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും അവരെ വ്യാപരിക്കാന്‍ സമ്മതിക്കുക. അവനെ തള്ളിപറയുന്ന നിന്റെ നമ്മുടെ മനസ്സില്‍ അല്ലെ അതിലേറെ കാന്‍സര്‍....?

നമുക്ക് ഒരുപാട് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം...

ശരീര വ്യാധി ചികില്‍സിച്ചാല്‍ മാറും, പക്ഷേ മാനസിക വ്യാധി നീ എവിടെ പോയാലും നമ്മുടെ കൂടെ ഉണ്ടാകും.. നിശ്ചയം.

നമുക്ക് പ്രാര്‍ഥിക്കാം നമ്മളില്‍ ആര്‍ക്കും മാനസീക  കാന്‍സര്‍ ഇല്ലാതിരിക്കട്ടെ എന്ന്.....


എത്ര വര്‍ണ്ണിച്ചാല്‍ മതിയാകുമോ എന്‍റെ
ചിത്ര കലാകാരന്‍ ദൈവമേ...
മാത്ര പൊഴിയാതെ തുളുമ്പുമാ മധുവിന്‍റെ
പാത്രത്തിലെ പോലെ എന്നുമാ സ്നേഹമേ...

ഓടി നടക്കുന്ന പിഞ്ചു കിടാവിനെ
മാടി വിളിക്കുന്ന ശലഭത്തിന്‍ ഭംഗിപോല്‍
കൂടെ നടന്നെന്‍റെ മാനസേ നിത്യവും
ആടലകത്തുന്ന കാരുണ്യപൂര്‍ണനേ

No comments: